കാഴ്ചപ്പാടും ദൗത്യവും

എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ പി.എം.എ.വൈ. ലൈഫ് ഭവന പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി 54ല്‍ പരം വീടുകള്‍ 2025-26ല്‍ സാമ്പത്തിക വര്‍ഷം ഇതുവരെ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.  വീടുകളുടെ പുനരുദ്ധാരണവും വീടുകളുടെ നിര്‍മ്മാണവും എല്ലാ വര്‍ഷവും നടപ്പിലാക്കി വരുന്നു.  385 ഗുണഭോക്താക്കള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഭാഗികമായി തുക നല്‍കേണ്ടതുണ്ട്. ഗ്രാമസഭകളിലൂടയാണ്  ഭവന നിര്‍മാണം /പുരുദ്ധാരണം പരിപാടികളുടെ ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നത്.  ഈ വര്‍ഷം 96 ലക്ഷം രൂപ വീട് പുനരുദ്ധാരണത്തിനായി  14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരഹിത ലൈഫ് പദ്ധതിയില്‍ സ്ഥലം വാങ്ങാന്‍ 50 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.

പുതിയ റോഡുകളുടെ നിര്‍മ്മാണം എന്നിവയാണ ് പശ്ചാത്തല മേഖലയില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിട്ടുള്ള പ്രവര്‍ത്തികള്‍ പദ്ധതി വിഹിതം, മെയിന്‍റനന്‍സ് ഗ്രാന്‍റ്, എം.എല്‍./എം.പി. വിഹിതം, തനത് ഫണ്ട് എന്നിവ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപ റോഡ് വികസനത്തിനായി കഴിഞ്ഞ പഞ്ച വത്സര പദ്ധതികളിലൂടെ ചിലവഴിക്കുന്നതിന്ന് കഴിഞ്ഞിട്ടുണ്ട്.  സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്ന പദ്ധതി കാര്യക്ഷമമായി നടന്നു വരുന്നു.  വൈദ്യുതി ലാഭിക്കുന്നതിന്നായി 100%ത്തോളം ലൈറ്റുകളും എല്‍.ഇ.ഡി ആക്കി മാറ്റുന്നതിന്ന് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.  വരും വര്‍ഷങ്ങളിലും സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിന്ന് പഞ്ചായത്ത് ഉദ്ദേശിക്കുന്നതാണ്.