വാർഷിക പദ്ധതി 2026-27

എടവണ്ണ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി 2026-27 

പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പദ്ധതി ആസൂത്രണം എങ്ങനെ ആസൂത്രണം ചെയ്യാം എന്ന് നോക്കാം 
1. കൃഷിയും അനുബന്ധ മേഖലയും
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കാര്‍ഷിക മേഖല ഉള്‍പ്പെട്ടതാണ്.  നെല്ല് പച്ചക്കറി, വാഴ എന്നിവയാണ് പ്രധാ വിളകള്‍.  40% ത്തോളം ആളുകള്‍ പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.  ചാലിയാറിന്‍റെ ചാലിയാറിന്‍റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് വിവിധ കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമായ പ്രദേശമാണ്.  പഞ്ചായത്തില്‍ കൃഷിഭവന്‍റെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കി വരുന്നുണ്ട്.  നെല്‍കൃഷിക്ക് പ്രോത്സാഹനം, ജൈവ വളം രാസവളം, മെച്ചപ്പെട്ട വിത്തിനങ്ങള്‍ പച്ചക്കറി പ്രോത്സാഹന പരിപാടി തോടുകളുടെയും കുളങ്ങളുടെയും നവീകരണം തുടങ്ങിയവ കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി നടപ്പിലാക്കി വരുന്ന ചില പരിപാടികളാണ്. 
ഈ പഞ്ചായത്ത് ഓരോ വര്‍ഷവും ഒന്നര കോടിയോളം ഉല്‍പ്പാദന മഖലയില്‍ ചെലവഴിച്ചിട്ടുണ്ട്.  എങ്കിലും അതിന്‍റെ പ്രതിഫലനം ഈ മേഖലയില്‍ പ്രകടമല്ല.  കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി ചെറുകിട ജലസേചന പദ്ധതികള്‍ ഏറ്റെടുക്കുക.  കൃഷി ന്യൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് പരിഷ്കരിക്കുക എന്നിവ ഉല്‍പ്പാദന മേഖലയില്‍ നടപ്പിലാക്കേണ്ടതുണ്ട്.  വനിതാ സ്വയം സഹായ സംഘങ്ങളെ പച്ചക്കറി ഉല്‍പാദനം,  വിപണനം, ജൈവ കൃഷി പ്രോത്സാഹനം തുടങ്ങിയ ചെറുകിട ഉല്‍പ്പാദന മേഖലയിലേക്ക് ആകര്‍ഷിക്കുവാന്‍ തക്കതായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് അയല്‍കൂട്ടങ്ങളെ ശക്തിപ്പെടുത്തുവാന്‍ സാധിക്കും.  കുടുംബശ്രീ പദ്ധതികളിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഊര്‍ജ്ജസ്വലമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.  കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കി വരുന്ന സമഗ്ര സമൃദ്ധി പദ്ധതിയിലൂടെ 50% സബ്സീഡിയോടു കൂടിയ മൈക്രോ സംരംഭങ്ങളും ബാങ്കുകളുടെ സഹായത്തോടെ നടപ്പിലാക്കി വരുന്ന ചെറുകിട തൊഴില്‍ സംരംഭങ്ങളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ പൂര്‍ണ്ണ പങ്ക് വഹിക്കുന്നു. മാത്രമല്ല കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെയും എ.ഡി.എസിന്‍റെയും സി.ഡി.എസിന്‍റെയും കൂട്ടായിട്ടുള്ള പ്രവര്‍ത്തനം നമ്മുടെ പഞ്ചായത്തിന്‍റെ സാംസ്കാരിക തനിമ വളര്‍ത്തുന്നതിന്നും സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.
2. മൃഗ സംരക്ഷണം
മൃഗ സംരക്ഷണത്തിന്‍റെ ഭാഗമായി ആട് വിതരണം, മുട്ടക്കോഴി വിതരണം, ധാതു ലവണ മിശ്രിതം, പോത്തുകുട്ടി വിതരണം പശു വളര്‍ത്തല്‍, കറവപ്പശുവിന് കാലിത്തീറ്റ  തുടങ്ങിയ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു.
3. പട്ടികജാതി വികസനം പട്ടിക വര്‍ഗ്ഗ വികസനം
പട്ടികജാതി/പട്ടിക വര്‍ഗ്ഗത്തിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യ രേഖക്ക് താഴെയാണ്.  ഇവര്‍ ഭൂരിഭാഗവും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.  ഈ ജനവിഭാഗത്തിന്‍റെ ഉന്നമനത്തിനായി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.  പോത്തുകുട്ടി വിതരണം, വീട് പുനരുദ്ധാരണം, വീട് വാസയോഗ്യമാക്കല്‍, ടോയ്ലറ്റ് നിര്‍മ്മാണം എന്നിവയിലൂടെ ധനസഹായം ലഭ്യമാക്കുന്നതിന്ന് കഴിഞ്ഞിട്ടുണ്ട്.  2021-22 സാമ്പത്തിക വര്‍ഷം ലൈഫ് ഭവന പദ്ധതി ഫെയ്സ് 3 ആയി കൊങ്ങംപാറ കോളനിയെ ദത്തെടുത്ത് സമഗ്ര കോളനി വികസനം ലക്ഷ്യമാക്കി  പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നതിന് ശ്രമിക്കുന്നതാണ്.  ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്നുള്ള പ്രയാസം ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന്ന് വിഘാതമായിട്ടുണ്ട്. ചോലാറ സങ്കേതത്തില്‍ അംബേദ്കര്‍ പദ്ധതിയില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. ചോലാറ പട്ടിക വര്‍ഗ്ഗ ഉന്നതിയില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് അംബേദ്കര്‍ സെറ്റില്‍മെന്‍റിന് വികസന പദ്ധതി പ്രകാരം വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.  
4. വനിതാ വികസനം
വനിതാ ശാക്തീകരണം പരിപാടികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്ന് പദ്ധതി വിഹിതത്തില്‍ 10 % തുക നിര്‍ബന്ധമായും മാറ്റിവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായിട്ടുള്ളത്.  വനിത ലേബര്‍ കോണ്‍ട്രാക്ട് ഗ്ഗൂപ്പ്, സംരംഭങ്ങള്‍ക്ക് സഹായം,, വനിതകള്‍ക്ക് സ്വയം തൊവില്‍ സഹായം  തുടങ്ങിയ പദ്ധതികള്‍ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സമഹത്തില്‍ താഴെക്കിടയില്‍ നില്‍ക്കുന്ന വനിതകളെ ലക്ഷ്യം വെച്ചാണ് ഇത്തരം പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വനിതാ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തി സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന കയ്യേറ്റങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്.  വനിതകളുടെ സാമ്പത്തിക സ്ഥിതി  മെച്ചപ്പെടുത്താന്‍ കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്.
5. ആരോഗ്യം
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പി.എച്ച്.സി ആയുര്‍വ്വേക ഹോമിയോ ഹോമിയോ ആശുപത്രികള്‍ കേന്ദ്രീകരിച്ച് കാര്യക്ഷമായി നടത്തിവരുന്നു.  ദേശീയ ആരോഗ്യ പരിപാടി പരിരക്ഷ, ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങല്‍ എന്നിവ പദ്ധതികള്‍ നടപ്പിലാക്കി മാരഗ രോഗങ്ങള്‍ പിടിക്കപ്പെട്ടവര്‍ക്കും വൃദ്ധര്‍ക്കും ആശ്വാസമേകുന്ന രീതിയില്‍ നടപ്പിലാക്കി.  മാരക രോഗങ്ങള്‍ പിടക്കപ്പെട്ടവര്‍ക്കും വൃദ്ധര്‍ക്കും ആശ്വാസമേകുന്ന രീതിയില്‍ നടപ്പിലാക്കി വരുന്ന പരിരക്ഷ എന്ന പദ്ധതി ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്.
6.  കുടിവെള്ളം ശുചിത്വം
സമ്പൂര്‍ണ്ണ ശുചിത്വം, കുടിവെള്ളമെത്തിക്കല്‍ എന്നീ മേഖലകളില്‍ നേട്ടം കൈവരിക്കല്‍ കഴിഞ്ഞിട്ടുണ്ട്.  കക്കൂസ് നിര്‍മ്മാണം, അജൈവ മാലിന്യങ്ങള്‍ശേഖരിച്ച് സംസ്കരണ്ത്തിന് കൈമാറല്‍ എന്നിവ ഉള്‍പ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷംതോറും മികച്ച പരിപാടികള്‍ നടന്നു വരുന്നു.  പഞ്ചായത്ത് പ്രദേശത്തെ കുടിവെള്ളം ശുചിത്വം മേഖലകളില്‍  കാതലായ മാറ്റലങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്.  പഞ്ചായത്തിനെയും അനുബന്ധ 8 സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുണ്ട്.  ഇത് ശുചിത്വ മേഖലയില്‍ ഉണ്ടായ അഭിമാനിക്കാനുതകുന്ന നേട്ടമാണ്. 
8 വിദ്യാഭ്യാസം സംസ്കാരം
വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ധാരാളമുള്ള ഈ വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ധാരാളമുള്ള ഈ പഞ്ചായത്ത് സാക്ഷരതയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് എല്ലാ വര്‍ഷവും പൂരക പോഷഹാര പരിപാടിക്കായി വലിയ തുക മാറ്റിവെക്കുന്നുണ്ട്.  കൂടാതെ പ്രൈമറി തലം മുതല്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണവും  വിതരണവും നടക്കുന്നുണ്ട്.  വിദ്യാഭ്യാസ പുരോഗതിക്കായി ഈ വര്‍ഷവും നല്ലൊരു സംഖ്യ ചിലവഴിക്കുന്നുണ്ട്.  എസ്.എസ്.എ. വിഹിതമായി 2025  26  സാമ്പത്തിക വര്‍ഷം 500,000  രൂപയും പദ്ധതി വിഹിതമായി വകയിരുത്തി ചെലവഴിച്ചിട്ടുണ്ട്.
9. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ പി.എം.എ.വൈ. ലൈഫ് ഭവന പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി 54ല്‍ പരം വീടുകള്‍ 2025-26ല്‍ സാമ്പത്തിക വര്‍ഷം ഇതുവരെ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.  വീടുകളുടെ പുനരുദ്ധാരണവും വീടുകളുടെ നിര്‍മ്മാണവും എല്ലാ വര്‍ഷവും നടപ്പിലാക്കി വരുന്നു.  385 ഗുണഭോക്താക്കള്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഭാഗികമായി തുക നല്‍കേണ്ടതുണ്ട്. ഗ്രാമസഭകളിലൂടയാണ്  ഭവന നിര്‍മാണം /പുരുദ്ധാരണം പരിപാടികളുടെ ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നത്.  ഈ വര്‍ഷം 96 ലക്ഷം രൂപ വീട് പുനരുദ്ധാരണത്തിനായി  14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരഹിത ലൈഫ് പദ്ധതിയില്‍ സ്ഥലം വാങ്ങാന്‍ 50 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.
10. കണക്കുകള്‍ രേഖകള്‍ തയ്യാറാക്കല്‍ ജനസേവനം കാര്യക്ഷമമാക്കല്‍
എടവണ്ണ ഗ്രാമപഞ്ചായത്ത് സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ധനസഹായം ഉപയോഗിച്ചും ജനങ്ങളുടെ സഹകരണത്തോടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും പൊതുവായ വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.  മികച്ച സേവനം കാര്യക്ഷമമായി നല്‍കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്ന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഗടങഅഞഠ സംവിധാനത്തിലൂടെ മെച്ചപ്പെട്ട സേവനം നല്‍കാന്‍ സാധിക്കുന്നുണ്ട്.  11. പശ്ചാത്തല സൗകര്യം
റോഡുകളുടെ പുനരുദ്ധാരണം പുതിയ റോഡുകളുടെ നിര്‍മ്മാണം എന്നിവയാണ ് പശ്ചാത്തല മേഖലയില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിട്ടുള്ള പ്രവര്‍ത്തികള്‍ പദ്ധതി വിഹിതം, മെയിന്‍റനന്‍സ് ഗ്രാന്‍റ്, എം.എല്‍./എം.പി. വിഹിതം, തനത് ഫണ്ട് എന്നിവ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപ റോഡ് വികസനത്തിനായി കഴിഞ്ഞ പഞ്ച വത്സര പദ്ധതികളിലൂടെ ചിലവഴിക്കുന്നതിന്ന് കഴിഞ്ഞിട്ടുണ്ട്.  സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്ന പദ്ധതി കാര്യക്ഷമമായി നടന്നു വരുന്നു.  വൈദ്യുതി ലാഭിക്കുന്നതിന്നായി 100%ത്തോളം ലൈറ്റുകളും എല്‍.ഇ.ഡി ആക്കി മാറ്റുന്നതിന്ന് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.  വരും വര്‍ഷങ്ങളിലും സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിന്ന് പഞ്ചായത്ത് ഉദ്ദേശിക്കുന്നതാണ്.  
12. സാമൂഹ്യ ക്ഷേമം
എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായിട്ടുള്ള ധാരാളം പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, വൃദ്ധര്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യമാക്കി പദ്ധതികള്‍ നടത്തി വരുന്നു. പഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വയോജന ക്ഷേമത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
13. ചെറുകിട വ്യവസായം
എടവണ്ണ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ സ്വയം സഹായ സംഘങ്ങള്‍ എന്നിവ വഴി അച്ചാര്‍ നിര്‍മ്മാണം, കാറ്ററിംഗ്, ചോക്ലേറ്റ് നിര്‍മ്മാണം, തയ്യല്‍ യൂണിറ്റ്, വെളിച്ചെണ്ണ യൂണിറ്റ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവ നടന്നു വരുന്നു.  വനിതകള്‍ പ്രവര്‍ത്തിപ്പിക്കുന്ന 4 മില്‍ യൂണിറ്റുകള്‍ പഞ്ചായത്തില്‍ ഉണ്ട്.  പഞ്ചായത്തിന്‍റെ കീഴില്‍  കുടുംബശ്രീ മുഖേന ജനകീയ ഹോട്ടല്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.  കുടംബശ്രീക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കേണ്ടതുണ്ട്.  ജനകീയ ഹോട്ടലിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട പദ്ധതിയില്‍ ആസൂത്രണം ചെയ്യേണ്ടതായുണ്ട്. 

  • വാർഷിക പദ്ധതി ലിസ്റ്റ് 2026-27