തൂഫാന് (2.0) പഞ്ചായത്ത് തല പ്രവർത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.
May 13, 2026
ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന താഴെത്തട്ടിലുള്ള ലഹരി വിരുദ്ധ ജനകീയ മുന്നേറ്റങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 28/ 09/ 2026 തിങ്കളാഴ്ച രാവിലെ 11മണിയ്ക്ക് മലപ്പുറം ജില്ലയിലെ എ ആർ നഗർ ഗ്രാമപഞ്ചായത്തിൽ വച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവഹിച്ചതോടൊപ്പം, എടവണ്ണ ഗ്രാമ പഞ്ചായത്തിൽ രാവിലെ 11 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട പ്രസിഡണ്ട്. ശ്രീമതി. സുനീറ സമദ് തൂഫാൻ പതാക ഉയർത്തി. എടവണ്ണ എസ് എച്ച് ഒ വാസുദേവൻ ഓട്ടുപാറ , വൈസ് പ്രഡിഡന്റ് സാജിദ് കളത്തിങ്ങൽ , വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾക്ക് തൂഫാൻ തദേശം ബാഡ്ജ് നൽകി. ബഹുമാനപ്പെട്ട പഞ്ചായത്ത് സെക്രട്ടറി നന്ദി പറഞ്ഞു.