ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

എടവണ്ണ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

സുനീറ സമദ്

പ്രസിഡൻ്റ്

സാജിദ് കളത്തിങ്ങൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രജിത മണ്ണശ്ശേരി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലുഖ്മാൻ വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നുസ്രത്ത് ബീഗം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോകുൽ ഡി ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

24 വാർഡുകൾ അടങ്ങുന്ന എടവണ്ണ പഞ്ചായത്തിൽ പരമ്പരാഗതമായ മരം വ്യവസായം നിലനിന്നു വരുന്ന പ്രദേശമാണ് എടവണ്ണ. ചാലിയാറിന്‍റെ ഇരുകരകളിലായി ഊര്‍ങ്ങാട്ടിരി,   മമ്പാട് തിരുവാലി, തൃക്കലങ്ങോട്,  കാവനൂര്‍ പഞ്ചായത്തുകളുടെ അതിരുകള്‍ക്കുള്ളില്‍ ഒരുപാട് ചരിത്രങ്ങളുറങ്ങുന്ന മണ്ണാണ് എടവണ്ണയുടേത്. രൂപീകരണം : 01.01.1962വാര്‍ഡുകള്‍ : 24വിസ്തീര്‍ണ്ണം : 51.2 ച.കി.മീപാര്‍ലമെന്‍റ് നിയോജക മണ്ഡലം : വയനാട്പാര്‍ലമെന്‍റ് അംഗം : ശ്രീമതി. പ്രിയങ്ക ഗാന്ധിഅസംബ്ലി മണ്ഡലം : ഏറനാട്  അസംബ്ലി അംഗം (MLA) : ശ്രീ. പി.കെ.ബഷീര്‍ജില്ല : മലപ്പുറംജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : എടവണ്ണ , തൃക്കലങ്ങോട്ജില്ലാ പഞ്ചായത്ത് അംഗം : കെ.ടി. അഷ്റഫ്, പി.എച്ച് ഷമീംബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : എടവണ്ണ, പത്തപ്പിരിയം, പന്നിപ്പാറ, പൂവത്തിക്കല്‍ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ : സി.ടി. അബ്ദുറഹിമാന്‍വി.പി. ലുഖ്മാന്‍, വി. ഹൈദര്‍, ഹസ്ന എം.താലൂക്ക് : ഏറനാട്വില്ലേജുകള്‍ : എടവണ്ണ, പെരകമണ്ണജനസംഖ്യ : 46128 (2011)പുരുഷന്‍മാര്‍ : 22396സ്ത്രീകള്‍ : 23732പട്ടികജാതി : 5345പുരുഷന്‍മാര്‍ : 2623സ്ത്രീകള്‍ : 2722പഞ്ചായത്തിന്‍റെ അതിരുകള്‍:വടക്ക് :...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എടവണ്ണ ഗ്രാമപഞ്ചായത്തിന് സമ്പന്നമായ ചരിത്രവും സാംസ്കാരിക വൈവിധ്യവും നിറഞ്ഞ ഗ്രാമപഞ്ചായത്താണ്. നിലമ്പൂർ വനവും കോഴിക്കോട് തീരവും തമ്മിലുള്ള ഇടനാഴിയായിരുന്ന ഈ പ്രദേശം ചാലിയാർ നദിയുടെയും വനസമ്പത്തിന്റെയും പ്രാധാന്യം മൂലം വിവിധ സമൂഹങ്ങളെ ആകർഷിച്ചു. മതസൗഹാർദ്ദം, ഉത്സവങ്ങൾ, നവോത്ഥാന പ്രസ്ഥാനങ്ങൾ, വായനശാല പ്രവർത്തനങ്ങൾ എന്നിവ എടവണ്ണയുടെ സാമൂഹിക വളർച്ചയ്ക്ക് ശക്തിയായി. മരവ്യാപാരം, ഫർണിച്ചർ വ്യവസായം, മണൽ ഖനനം തുടങ്ങിയവ പ്രദേശത്തിന്റെ പ്രധാന ഉപജീവനമാർഗങ്ങളായിരുന്നു. 1962 ജനുവരി 1-ന് രൂപീകൃതമായ പഞ്ചായത്തിന് ഇന്ന് 24 വാർഡുകളും സമ്പന്നമായ സാമൂഹിക-സാംസ്കാരിക പാരമ്പര്യവും ഉണ്ട്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 13, 2026

പ്രീ മൺസൂൺ അറിയിപ്പ്

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷ കെടുതിയിൽ മറിഞ്ഞു വീണ് അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മുൻകൂട്ടി വെട്ടി ഒതുക്കേണ്ടതാണ്

പുതിയ വാർത്ത