ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എടവണ്ണ ഗ്രാമപഞ്ചായത്തിന് സമ്പന്നമായ ചരിത്രവും സാംസ്കാരിക വൈവിധ്യവും നിറഞ്ഞ ഗ്രാമപഞ്ചായത്താണ്. നിലമ്പൂർ വനവും കോഴിക്കോട് തീരവും തമ്മിലുള്ള ഇടനാഴിയായിരുന്ന ഈ പ്രദേശം ചാലിയാർ നദിയുടെയും വനസമ്പത്തിന്റെയും പ്രാധാന്യം മൂലം വിവിധ സമൂഹങ്ങളെ ആകർഷിച്ചു. മതസൗഹാർദ്ദം, ഉത്സവങ്ങൾ, നവോത്ഥാന പ്രസ്ഥാനങ്ങൾ, വായനശാല പ്രവർത്തനങ്ങൾ എന്നിവ എടവണ്ണയുടെ സാമൂഹിക വളർച്ചയ്ക്ക് ശക്തിയായി. മരവ്യാപാരം, ഫർണിച്ചർ വ്യവസായം, മണൽ ഖനനം തുടങ്ങിയവ പ്രദേശത്തിന്റെ പ്രധാന ഉപജീവനമാർഗങ്ങളായിരുന്നു. 1962 ജനുവരി 1-ന് രൂപീകൃതമായ പഞ്ചായത്തിന് ഇന്ന് 24 വാർഡുകളും സമ്പന്നമായ സാമൂഹിക-സാംസ്കാരിക പാരമ്പര്യവും ഉണ്ട്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 13, 2026
തൂഫാന് (2.0) പഞ്ചായത്ത് തല പ്രവർത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.
ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന താഴെത്തട്ടിലുള്ള ലഹരി വിരുദ്ധ ജനകീയ മുന്നേറ്റങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 28/ 09/ 2026 തിങ്കളാഴ്ച രാവിലെ 11മണിയ്ക്ക് മലപ്പുറം ജില്ലയിലെ എ ആർ നഗർ ഗ്രാമപഞ്ചായത്തിൽ വച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവഹിച്ചതോടൊപ്പം, എടവണ്ണ ഗ്രാമ...
കൂടുതൽ വായിക്കുക