ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എടവണ്ണ ഗ്രാമപഞ്ചായത്തിന് സമ്പന്നമായ ചരിത്രവും സാംസ്കാരിക വൈവിധ്യവും നിറഞ്ഞ ഗ്രാമപഞ്ചായത്താണ്. നിലമ്പൂർ വനവും കോഴിക്കോട് തീരവും തമ്മിലുള്ള ഇടനാഴിയായിരുന്ന ഈ പ്രദേശം ചാലിയാർ നദിയുടെയും വനസമ്പത്തിന്റെയും പ്രാധാന്യം മൂലം വിവിധ സമൂഹങ്ങളെ ആകർഷിച്ചു. മതസൗഹാർദ്ദം, ഉത്സവങ്ങൾ, നവോത്ഥാന പ്രസ്ഥാനങ്ങൾ, വായനശാല പ്രവർത്തനങ്ങൾ എന്നിവ എടവണ്ണയുടെ സാമൂഹിക വളർച്ചയ്ക്ക് ശക്തിയായി. മരവ്യാപാരം, ഫർണിച്ചർ വ്യവസായം, മണൽ ഖനനം തുടങ്ങിയവ പ്രദേശത്തിന്റെ പ്രധാന ഉപജീവനമാർഗങ്ങളായിരുന്നു. 1962 ജനുവരി 1-ന് രൂപീകൃതമായ പഞ്ചായത്തിന് ഇന്ന് 24 വാർഡുകളും സമ്പന്നമായ സാമൂഹിക-സാംസ്കാരിക പാരമ്പര്യവും ഉണ്ട്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 13, 2026
പ്രീ മൺസൂൺ അറിയിപ്പ്
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷ കെടുതിയിൽ മറിഞ്ഞു വീണ് അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മുൻകൂട്ടി വെട്ടി ഒതുക്കേണ്ടതാണ്
പുതിയ വാർത്ത
മഴക്കാല പൂർവ ശുചീകരണ യോഗം
May 13, 2026